രാജ്യത്ത് 24 മണിക്കൂറിനിടെ 38,628 പുതിയ കൊവിഡ് കേസുകള്‍ ; 617 മരണം

Jaihind Webdesk
Saturday, August 7, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പുതിയ കൊവിഡ് രോഗികള്‍. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 3,18,95,385 ആയി. 617 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. 

24 മണിക്കൂറിനിടെ 40,017 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,10,55,861 ആയി. 4,12,153 സജീവ കേസുകളാണ് ഇപ്പോള്‍ രാജ്യത്തുളളത്. ആകെ കൊവിഡ് മരണം 4,27,371 ആയി ഉയർന്നു. 50,10,09,609 പേർക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.