377 വകുപ്പിന്‍റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി പ്രസ്താവം അല്പസമയത്തിനകം

സ്വവർഗ ലൈംഗീകത ക്രിമിനൽ കുറ്റം ആക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377 വകുപ്പിന്‍റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ അല്പസമയത്തിനകം വിധി പ്രസ്താവം ആരംഭിക്കും . അന്തരിച്ച സീനിയർ അഭിഭാഷകർ ആയ ഡോ ജി. സി. ബറൂക്ക, വി എ മോത്ത എന്നിവരെ അനുസ്മരിക്കാൻ രാവിലെ 10.30 ന് ഫുൾ കോർട്ട് റെഫറൻസ് നടന്നിരുന്നു.
ഇതിന് ശേഷം ആകും ഭരണഘടനാ ബെഞ്ച് ചേർന്ന് വിധി പ്രസ്താവം ആരംഭിക്കുക. അഞ്ച് അംഗ ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാല് ജഡ്ജിമാർ വെവ്വേറേ വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യം വിധി പ്രസ്താവിക്കും
തുടർന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവർ തങ്ങളുടെ വിധി വായിക്കും.

Supreme Court of India
Comments (0)
Add Comment