ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കർഷക അവകാശ ദിനമായി ആചരിച്ച് കോൺഗ്രസ്

Jaihind News Bureau
Saturday, October 31, 2020

 

കൊച്ചി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36 ആം രക്തസാക്ഷിത്വ ദിനം കർഷക അവകാശ ദിനമായി ആചരിച്ച് കോൺഗ്രസ്. എറണാകുളം ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധിസ്വകയറിൽ ഉപവാസവും സംഘടിപ്പിച്ചു.മുൻ എം.പി കെ.വി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കർഷകർക്കും കർഷക തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ പ്രവർത്തിച്ച ധീര വനിതയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഇന്ന് രാജ്യം ഭരിക്കുന്ന ഭരണകൂടം കോർപറേറ്റുകളെയും കുത്തക മുതലാളിമാരെയും സംരക്ഷിക്കുകയാണെന്നും കെ.വി.തോമസ് കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റ് ടി.ജെ.വിനോദ് എം.എൽ.എ, വി.പി സജീന്ദ്രൻ എം.എൽ.എ ദീപ്തി മേരി വർഗീസ്, കെ.ബാബു, അജയ് തറയിൽ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംസാരിച്ചു.