ബീഹാറിൽ മസ്തിഷ്‌ക ജ്വരം പടരുന്നു. 36 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മുസാഫിർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 കുട്ടികൾ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 133 കുട്ടികളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത പനിയും രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് സർക്കാർ വിശദീകരണം. കഴിഞ്ഞ വർഷവും മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറിൽ പത്ത് കുട്ടികൾ മരിച്ചിരുന്നു. കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ ആരോഗ്യസംഘത്തെ ബീഹാറിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രോഗം തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കി.