മല്ല്യയും മോദിയും ഉള്‍പ്പെടെ 36 വ്യാപാരികള്‍ രാജ്യത്തുനിന്ന് മുങ്ങിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ്

Jaihind Webdesk
Tuesday, April 16, 2019

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ട 36 വ്യാപാരികള്‍ രാജ്യത്തുനിന്ന് കടന്നുകളഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കോടതിയില്‍. കഴിഞ്ഞദിവസം വി.വി.ഐ.പി കോപ്റ്റര്‍ ഇടപാടിലെ പ്രതി സുഷന്‍ മോഹന്‍ ഗുപ്തയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് പ്രത്യേക ജഡ്ജിക്ക് മുമ്പാകെ എന്‍ഫോഴ്‌സ്‌മെന്റ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെഹുല്‍ ചോക്‌സി, സ്‌റ്റെര്‍ലിങ് ബയോടെക് ലിമിറ്റഡ് പ്രമോട്ടര്‍മാരായ സന്ദേസര സഹോദരങ്ങള്‍ എന്നിവരുള്‍പ്പെടെ 36 പേരാണ് രാജ്യം വിട്ടതെന്നും ഇവര്‍ക്ക് സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങളാണ് ഉണ്ടായിരുന്നതെന്നും അരവിന്ദ്കുമാറിന് മുമ്പാകെ വെളിപ്പെടുത്തി.[yop_poll id=2]