കൊവിഡ്-19: സംസ്ഥാനത്ത് ഇന്ന് 32 പുതിയ കേസുകള്‍; 15 പേര്‍ക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ

Jaihind News Bureau
Monday, March 30, 2020

തിരുവന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി 32 പുതിയ കൊവിഡ്-19 കേസുകൾ റിപ്പോ‍ർട്ട് ചെയ്തു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെ വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 213 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച 32 പേരില്‍ 17 ഉം  കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ – 11ഉം, വയനാട്, ഇടുക്കി ജില്ലകളിൽ രണ്ടുവീതവും ആള്‍ക്കാർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,57,253 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 156660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്.

126 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6031 എണ്ണം നെഗറ്റീവാണ്. പരിശോധന കൂടുതൽ വേഗത്തിലാക്കാനുള്ള റാപിഡ് ടെസ്റ്റ് സംവിധാനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

teevandi enkile ennodu para