രാജ്യത്ത് 24 മണിക്കൂറിനിടെ 30,549 പേർക്ക് കൊവിഡ്, 422 മരണം; ടിപിആർ 1.85 %

Jaihind Webdesk
Tuesday, August 3, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,17,26,507 ആയി. 24 മണിക്കൂറിനിടെ 38,887 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,08,96,354 ആയി.

422 മരണങ്ങളാണ് രാജ്യത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ മരണം 4,25,195 ആയി ഉയർന്നു. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്.  4,04,958 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 1.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 47.85 കോടി പേർക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.