ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

Jaihind News Bureau
Sunday, August 2, 2020

കൊച്ചി: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. മൂന്ന് വയസുകാരൻ പ്രിഥ്വിരാജാണ് മരിച്ചത്. ഇന്നലെ കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലുമാണ്  എത്തിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കുട്ടിയെ കൊണ്ടുപോയെങ്കിലും കൊവിഡ് നിയന്ത്രിത മേഖലയിൽ നിന്ന് വന്നതിനാൽ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ചികിത്സിക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ ഭക്ഷണം കൊടുക്കാനാണ് പറഞ്ഞതെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞുകൃത്യമായ ചികിത്സാ നൽകാത്തത് തെറ്റാണ്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.