ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, August 2, 2020

 

തിരുവനന്തപുരം: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളം പോലെ ഒരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും കൃത്യമായ ചികിത്സ നൽകാത്തത് തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് വയസുകാരൻ പ്രിഥ്വിരാജാണ് ആലുവയില്‍ മരിച്ചത്. ഇന്നലെ കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലുമാണ് എത്തിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കുട്ടിയെ കൊണ്ടുപോയെങ്കിലും കൊവിഡ് നിയന്ത്രിത മേഖലയിൽ നിന്ന് വന്നതിനാൽ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ചികിത്സിക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ ഭക്ഷണം കൊടുക്കാനാണ് പറഞ്ഞതെന്നും കുടുംബം ആരോപിക്കുന്നു.