ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രം മൂന്നംഗ സമിതി

തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്രം മൂന്നംഗ സമിതിയെ നിയമിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ മുൻ ഡയറക്ടറായി ഗോവർദ്ധൻ മേത്തയുടെ നേതൃത്വത്തിലുള്ള സമതിയാണ് അന്വേഷണം നടത്തുക. ജനുവരി 31 ന് മുമ്പായി റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം.

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ നടത്തിപ്പിലെ വീഴ്ചകളാണ് ഡിജിപി ജേക്കബ് തോമസ് ഉൾപ്പെട്ട മൂന്നംഗ സമതി അന്വേഷിക്കുക. ശ്രീചിത്ര ഭരണസമിതി അംഗമായ മുൻ ഡിജിപി ടി.പി.സെൻകുമാറിന്‍റെ പരാതിയിലാണ് പരിശോധന. വസ്തുതാപരിശോധനയ്ക്ക് സമിതിയെ നിയോഗിച്ച നടപടിയെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സ്വാഗതം ചെയ്തു.

പാവപ്പെട്ടവർക്ക് ചികിൽസാസഹായം നിഷേധിക്കൽ, ചികിൽസയ്ക്ക് മുൻഗണനാക്രമം നിശ്ചയിക്കുന്നതിലെ വീഴ്ച, നിയമനങ്ങളിൽ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിക്കെതിരായ ആരോപണങ്ങൾ. കേന്ദ്രശാസ്ത്രസാങ്കേതികമന്ത്രാലയത്തിന് സെൻകുമാർ നൽകിയ പരാതിയിൽ വസ്തുതാപരിശോധനയ്ക്കാണ് മൂന്നംഗസമിതിയെ നിയോഗിച്ചത്. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടറായി പ്രവർത്തിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ സമിതിയിൽ ഉൾപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ അനുമതി തേടാതെയാണ് ജേക്കബ് തോമസിനെ അംഗമാക്കിയതെന്ന് സൂചനയുണ്ട്. ഈ മാസം മുപ്പതിനകം റിപ്പോർട്ട് നൽകണം. പരാതി വസ്തുതാപരമാണെന്ന് തെളിഞ്ഞാൽ വിശദമായ അന്വേഷണം നടത്താനും തീരുമാനമായി.

SCTIMST
Comments (0)
Add Comment