കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം

Jaihind Webdesk
Monday, August 26, 2019

ഇടുക്കി: കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് തമിഴ്‌നാട് സ്വദേശികൾ മരിച്ചു. പുലർച്ചെ, 2.30 ന് ആയിരുന്നു അപകടം. മധുര സ്വദേശികളാണ് മരിച്ചത്.കോട്ടയത്തേക്ക് തേങ്ങയുമായി പോയ ലോറിയാണ് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് അപകടത്തിൽ പെട്ടത്.

മൂടല്‍മഞ്ഞ് കാരണം വഴി വ്യക്തമല്ലാതെ അപകടത്തില്‍ പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. തേങ്ങയുമായി വന്ന ലോറി മുകളിലെ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.