കെ ചാണകക്കുഴി; ക്ലിഫ് ഹൗസില്‍ ചാണകക്കുഴിക്ക് 3.72 ലക്ഷത്തിന്‍റെ ടെണ്ടർ

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിര്‍മിക്കുന്നതിന് 3.72 ലക്ഷത്തിന്റെ ടെണ്ടർ. കഴിഞ്ഞ വര്‍ഷം ജനുവരി 16നായിരുന്നു ടെണ്ടർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിര്‍മിക്കുന്നതിനാണ് ടെണ്ടർ വിളിച്ചത്. ക്ലിഫ് ഹൗസില്‍ 42.50 ലക്ഷം രൂപയ്ക്ക് കാലിത്തൊഴുത്തു നിര്‍മിക്കാന്‍ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. രണ്ടു ഘട്ടമായാണ് കാലിത്തൊഴുത്ത് നിര്‍മാണത്തിന് ടെണ്ടർ വിളിച്ചത്. ഇതിനു പിന്നാലെയാണ് ചാണകക്കുഴി നിര്‍മാണത്തിനുള്ള ടെണ്ടർ നടപടി.

Comments (0)
Add Comment