സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

Jaihind Webdesk
Saturday, May 25, 2019

Sojith Ashwanth COT Naseer

വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സി പി എം പ്രവർത്തകരായ കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്.

വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തിൽ സി പി എം പ്രവർത്തകരായ കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്ന് സി പി എം പ്രവർത്തകർക്കെതിരെ കേസ്സെടുത്തിരുന്നു.

എഎസ്പി അരവിന്ദ് സുകുമാർ , സിഐ വിശ്വംഭരൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കേസന്വേഷിക്കുന്നത്. നസീറിനെ അക്രമിച്ചതിൽ സി പി എമ്മിന് പങ്കില്ലെന്ന് സി പി എം നേതാക്കൾ വ്യക്തമാക്കിയിരുന്നു ഇതിന് ഇടയിലാണ് സിപിഎം പ്രവർത്തകൻ അറസ്റ്റിലാവുന്നത്. പ്രഫഷണൽ രീതിയിൽ പരിശീലനം നടത്തിയ സംഘമാണ് അക്രമം നടത്തിയതെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു കേസ് അന്വേഷണം. മൊബൈൽ ടവർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അശ്വന്തും, സോജിത്തും. സംഭവത്തിൽ പങ്കുള്ള മറ്റൊരാളെ കൂടി പൊലിസിന്റെ വലയിലായതായും സൂചനയുണ്ട്. ആർ എസ് എസ് പ്രവർത്തകരെ അക്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും.

കഴിഞ്ഞ ശനിയാഴ്‌ച രാത്രി കായത്ത് റോഡിൽ വെച്ചാണ് സി ഒ ടി നസീർ അക്രമിക്കപ്പെട്ടത്. സി ഒ ടി നസീറിനെ അക്രമിച്ച കേസിൽ സി പി എം പ്രവർത്തകർ അറസ്റ്റിലായത് സി പി എം നേതൃത്വത്തെ പ്രതിരോധത്തിലാക്കും –