സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 26 പേർക്ക്

Jaihind News Bureau
Thursday, May 14, 2020

ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, മലപ്പുറം 5, പാലക്കാട് 3, വയനാട് 3, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ട് ആരോഗ്യപ്രവർത്തകരും ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു.

മൂന്ന് പേർ ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടു. കൊല്ലം ജില്ലയില്‍ 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് രോഗവിമുക്തരായത്. സംസ്ഥാനത്ത് ഇപ്പോള്‍ ആകെ കൊവിഡ് ചികില്‍സയിലുള്ളത് 64 പേരാണ്. ഇന്നുമാത്രം 174 പേരെ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി.

രോഗവ്യാപനം കൂടുന്നത് വിപത്തിന്‍റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.