കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകും : മുല്ലപ്പള്ളി

Jaihind Webdesk
Monday, February 18, 2019

കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യഗഡുവായി 10 ലക്ഷം രൂപ ഉടനെ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും പരിശീലനം ലഭിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടത്തിയ CPM നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.[yop_poll id=2]