സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; 15 പേര്‍ക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ

Jaihind News Bureau
Wednesday, April 1, 2020

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 15 പേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണ്. 9 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.

കാസര്‍ഗോഡ് – 12, എറണാകുളം – 3, തിരുവനന്തപുരം -2, തൃശൂര്‍ – 2, കണ്ണൂര്‍, മലപ്പുറം – 2, പാലക്കാട് – 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ഇതോടെ ആകെ 265 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

237 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. 1,64,130 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. കൊവിഡ് രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് രണ്ട് പേരാണ് മരിച്ചത്. രാജ്യത്തൊട്ടാകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി.