രാജ്യത്ത് 23,529 പേർക്ക് കൂടി കൊവിഡ്, 311 മരണം; ആകെ മരണസംഖ്യ 4,48,062

Jaihind Webdesk
Thursday, September 30, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 311 മരണങ്ങളും സ്ഥിരീകരിച്ചു. 2,77,020 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 28,718 പേർ രോഗമുക്തരായി.

ആകെ മരണസംഖ്യ 4,48,062 ആയി ഉയർന്നു.  രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,37,39,980 ആയി. ഇതുവരെ 3,30,14,898 പേരാണ് രോഗമുക്തരായത്.

രാജ്യത്ത് ഇതുവരെ 88,34,70,578 വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇന്നലെ മാത്രം 65,34,306 ഡോസുകൾ വിതരണം ചെയ്തു. 15,06,254 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.