വെല്ലിംഗ്‌ടൺ: പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ ലോകം മുഴുവന്‍ വരവേറ്റു. ആഘോഷരാവുകള്‍ക്ക് തുടക്കം കുറിക്കാന്‍ ലോകം കണ്ണും നട്ട് കാത്തിരുന്നപ്പോള്‍ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം എത്തിയത്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു.
കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പുതുവത്സര ആശംസകൾ നേർന്നു. ‘എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് വേണ്ടതെ’ന്നാണ് പ്രതിപക്ഷ നേതാവ് പുതുവർഷത്തില്‍ ആശംസിച്ചത്.