2015 മാർച്ച് 13 – ജനാധിപത്യത്തിലെ കറുത്ത ദിനം.. ഒരു ഓര്‍മ്മപ്പെടുത്തല്‍

Jaihind News Bureau
Thursday, November 21, 2019

നിയമസഭയിൽ തന്റെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എം.എൽ.എമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയിൽ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. അസാധാരണമായി ബഹളങ്ങൾ ഉണ്ടായാൽ സഭാനടപടികൾ നിർത്തി വയ്ക്കുന്നതായോ, പിരിയുന്നതായോ സ്പീക്കർ മൈക്കിലൂടെ അറിയിക്കണമെന്നാണ് കീഴ്വഴക്കം. എന്നാൽ സഭ നിർത്തി വയ്ക്കുകയാണ് എന്ന് അറിയിക്കാതെ സ്പീക്കർ കഴിഞ്ഞ ദിവസം കസേരയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.

ഇതോടൊപ്പം ചര്‍ച്ചയാവുകയാണ് 2015 മാർച്ച് 13 – ജനാധിപത്യത്തിലെ കറുത്ത ദിനവും

തന്‍റെ പതിമൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ച കെ.എം മാണിയോട് സി.പി.എം കാട്ടിയ ക്രൂരത കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. നിയമസഭയെ കലാപഭൂമിയാക്കി ബജറ്റ് അവതരിപ്പിച്ച കെ.എം മാണിക്ക് നേരെ അന്നത്തെ പ്രതിപക്ഷം പാഞ്ഞടുത്തു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കും നേരെ പ്രതിപക്ഷം പോർവിളി നടത്തി.

രാഷ്ട്രിയ തിമിരം ബാധിച്ച ഒരു മുന്നണി ഏത്രത്തോളം തരം താഴും എന്നതിന്‍റെ തെളിവാണ് കേരള നിയമസഭയിൽ തുടർന്ന് കണ്ടത്.  ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി ഭരണഘടന ബാധ്യത നിറവേറ്റുമ്പോൾ അതിനെ നിയമസഭയിൽ സി.പി.എം വെല്ലുവിളിക്കുകയായിരുന്നു.

12 ബജറ്റുകൾ അവതരിപ്പിച്ച കെ.എം മാണിയോട് അന്നത്തെ പ്രതിപക്ഷം കാട്ടിയത് ഒരിക്കലും നീതികരിക്കാനാവില്ല. കാലങ്ങൾ കടന്നു പോയാലും കേരള രാഷ്ട്രീയ ചരിതത്തിലെ ഒരു കറുത്ത ആധ്യായമായി ഒരിക്കലും മായ്ക്കാൻ കഴിയാത്ത മുറിവായി ഈ സംഭവം നില നിൽക്കും.

എന്നാൽ കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എം.എൽ.എക്ക് എതിരെ നടന്ന പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധിച്ച നാല് പ്രതിപക്ഷ എം.എൽ.എമാരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് ശാസിച്ചു. സാമാന്യ മര്യാദയും ചട്ടങ്ങളും ലംഘിച്ചതനാണ് നടപടിയന്നും ജനാധിപത്യ സമുഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷ എന്നാണ് സ്പീക്കർ ശാസന നൽകിക്കൊണ്ട് പറഞ്ഞത്. ഈ രണ്ട് ദ്യശ്യങ്ങൾ പരിശോധിച്ചാൽ സാമാന്യ മര്യാദയം ചട്ടവും ലംഘിച്ചത് ആരാണന്ന് വ്യക്തമാകും.അന്നത്തെ പ്രതിപക്ഷം കാട്ടിയതിന്റെ ഒരു ശതമാനം പ്രതിഷേധം ഇന്നത്തെ പ്രതിപക്ഷം കാട്ടിയില്ല… ഇത് ഒരു ഓർമ്മപ്പെടുത്തൽ മാത്രം

അന്ന് ഈ സംഭവത്തിന് നേതൃത്വം നൽകിയതിൽ പ്രധാനിയായിരുന്നു ഇന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ. പ്രതിഷേധത്തിന്‍റെ പേരിൽ പ്രതിപക്ഷത്തെ 4 എംഎൽഎമാർ ഡയസിൽ കയറി എന്നതിന്‍റെ പേരിൽ മാത്രം ശാസന നൽകിയ അതേ സ്പീക്കറോട് ഒന്നുമാത്രമേ പറയാനുള്ളൂ… ചരിത്രം ഓർമ്മയിലുണ്ടായിരിക്കണം…