ചാന്ദിപുര വൈറസ് വ്യാപനം: ഗുജറാത്തില്‍ മരണം 20 ആയി, ജാഗ്രതാ നിർദ്ദേശം

 

ഗാന്ധിനഗർ: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് മരണം 20 ആയി. ഇന്നലെ മാത്രം അഞ്ചു പേരാണ് മരിച്ചത്. 37 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പനിബാധിതരായ എല്ലാവരും ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തണമെന്നാണ് നിർദ്ദേശം.

വൈറസ് പരത്തുന്നത് കൊതുകളും ഈച്ചകളുമായതിനാൽ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവർത്തനങ്ങളും തുടങ്ങി. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി, വയറിളക്കം, ഛർദ്ദി, അപസ്മാരം എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇത് തലച്ചോറിനെ ബാധിക്കുന്നതോടെ മരണം സംഭവിക്കും.

Comments (0)
Add Comment