തേനി ജില്ലയിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; കനത്ത ആശങ്കയിൽ ഇടുക്കി

Jaihind News Bureau
Friday, April 3, 2020

തമിഴ്നാട്ടിലെ തേനി ജില്ലയിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിർത്തി ജില്ലയായ ഇടുക്കി കനത്ത ആശങ്കയിൽ. കമ്പം, തേനി, ടൗണുകൾ പൂർണമായും അടച്ചു. രോഗം പടരുമെന്ന കനത്ത ഭീതിയിൽ പ്രദേശം. അധികൃതരെ കബളിപ്പിച്ച് തോട്ടങ്ങളിൽ പണിയെടുക്കാൻ കാൽനടയായി എത്തുന്നവർ നിരവധി. കമ്പത്തെ പച്ചക്കറി ചന്ത തമിഴ്നാട് പോലീസ് അടച്ചു