അമ്പലപ്പുഴയില്‍ കൊമ്പോട് കൂടിയ മാൻ കൊമ്പിന്‍റെ തലയോടുമായി 2 യുവാക്കൾ പിടിയിൽ

 

ആലപ്പുഴ: കൊമ്പോട് കൂടിയ മാൻ കൊമ്പിന്‍റെ തലയോടുമായി 2 യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ നീർക്കുന്നം പുതുവൽ ശ്യാം, ശ്യാം ലാൽ എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെ അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ വെച്ചാണ് കാറിൽ കൊണ്ടു പോയ മാൻ കൊമ്പുമായി ഇവരെ കഴിഞ്ഞ രാത്രിയിൽ പിടികൂടിയത്. അമ്പലപ്പുഴ ആമയിടയിൽ വീട്ടിൽ പുരാതനമായി സൂക്ഷിച്ചിരുന്ന ഇത് യുവാക്കൾ മോഷ്ടിക്കുകയായിരുന്നു. അമ്പലപ്പുഴ പോലീസ് കേസെടുത്ത ശേഷം പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർ റാന്നി റേഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി. മാൻ കൊമ്പ് കടത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Comments (0)
Add Comment