എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകം; രണ്ട് ആർഎസ്എസ് പ്രവർത്തകര്‍ അറസ്റ്റില്‍

Jaihind Webdesk
Monday, December 20, 2021

 

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ  കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടന്‍ (രതീഷ്) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ ഇരുവരും കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ പങ്കുള്ളവരാണെന്നും ആര്‍എസ്എസിന്‍റെ സജീവപ്രവര്‍ത്തകരാണെന്നും ആലപ്പുഴ എസ്പി ജി ജയദേവ് വ്യക്തമാക്കി. ഷാന്‍ കൊലക്കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും എഡിജിപി വിജയ് സാഖറെയും സ്ഥിരീകരിച്ചു. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഇവരില്‍ ബാക്കി എട്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. രണ്‍ജിത് കൊലക്കേസിലെ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും വിജയ് സാഖറെ വ്യക്തമാക്കി. നിലവില്‍ 12 പ്രതികളാണ് രണ്‍ജിത് കൊലക്കേസില്‍ ഉള്ളത്.