നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസ് : രണ്ടും മൂന്നും പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ; കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

Jaihind Webdesk
Saturday, July 6, 2019

Nedumkandam-custodymurdercase

നെടുംങ്കണ്ടം കസ്റ്റഡി മരണം കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കേസിലെ രണ്ടും മൂന്നും പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മർദ്ദനത്തിൽ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടെ, കേസിൽ റിമാൻഡിലുള്ള ഒന്നും നാലും പ്രതികളായ എസ്ഐ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിലെ പ്രതികള്‍ പറഞ്ഞ ചില പേരുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം.