തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരീം, അക്കൗണ്ടന്റ് സി.കെ ജിൽസ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. ഇവർ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. കേസിൽ മൂന്ന് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. അഞ്ചാം പ്രതിയായ കിരൺ വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. ഇയാളും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.