രണ്ട് ഗുജറാത്തി കൊള്ളക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു; മോദിയെയും അമിത്ഷായെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി മുന്‍ നേതാവ്

Jaihind Webdesk
Tuesday, March 26, 2019

‘രണ്ട് ഗുജറാത്തി കൊള്ളക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും  അമിത്ഷായ്ക്കുമെതിരെ പരസ്യമായി രൂക്ഷ വിമര്‍ശനവുമായി മുന്‍ ബിജെപി വക്താവ് എത്തിയത് പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

തുടര്‍ച്ചയായുള്ള ട്വീറ്റുകളിലൂടെയാണ് ലക്‌നൗ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സിംഗ് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഒപ്പം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സിംഗ് അഭിവാദനം ചെയ്യുകയും തന്റെ വീട് എസ്പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ഓഫീസാക്കുവാന്‍ അനുവാദം നല്‍കുകയും ചെയ്തു.

സംസ്ഥാന അദ്ധ്യക്ഷന്‍റെ നിര്‍ദേശപ്രകാരം ആറ് വര്‍ഷത്തേക്ക് ഐപി സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി ലക്‌നൗവില്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. പുറത്താക്കിയതിന് പിന്നാലെ ബിജെപിക്കെതിരെ നിരന്തര വിമര്‍ശനം നടത്തുന്ന സിംഗ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ ധാര്‍മികമായത് എന്നും ചേര്‍ത്തിട്ടുണ്ട്.

സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിലും ഉത്തര്‍പ്രദേശ് ഗുജറാത്തിനേക്കാള്‍ അഞ്ച് മടങ്ങ് വലുതാണെന്ന് സിംഗ് അഭിപ്രായപ്പെട്ടു. ഗുജറാത്തിന് ഒരു ലക്ഷം പതിനയ്യായിരം കോടി രൂപ സാമ്പത്തികം വരുമാനം ഉള്ളപ്പോള്‍ ഉത്തര്‍പ്രദേശ് അഞ്ച് ലക്ഷം കോടി രൂപ സൃഷ്ടിക്കുന്നു.സ്ഥിതി ഇങ്ങനെയായിരിക്കെ എന്താണ് അവര്‍ കഴിക്കുന്നത് എന്താണ് വികസനമാണ് അവരുടേത്?. മൂന്ന് പതിറ്റാണ്ടായി ബിജെപിയില്‍ പ്രവര്‍ത്തിച്ച ആളാണ് താന്‍. സത്യം പറയുകയാണെങ്കില്‍ പാര്‍ട്ടിക്കകത്തെ ജനാധിപത്യം നഷ്ടപ്പെടുകയും കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്തു. എന്നോട് ക്ഷമിക്കു നരേന്ദ്രമോഡി ജി എനിക്ക് കണ്ണ് മൂടികെട്ടി നിങ്ങളുടെ കാവല്‍ക്കാരന്‍ ആകാന്‍ വയ്യാ എന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.[yop_poll id=2]