മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും ദാരുണാന്ത്യം

 

കണ്ണൂർ: മട്ടന്നൂരിൽ കാറുകൾ കൂട്ടിയിടിച്ചു അച്ഛനും മകനും മരിച്ചു. ഇന്നലെ അർധരാത്രി നെല്ലൂന്നി വളവിൽ വെച്ചായിരുന്നു അപകടം. നവാസിന്‍റെ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇടിച്ച കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.

Comments (0)
Add Comment