അഴിമതിക്കാരനു വേണ്ടി 2 കോടി ; ബാലകൃഷ്ണപിള്ള സ്മാരകത്തിനുള്ള ബജറ്റ് നിർദ്ദേശം പിന്‍വലിക്കാന്‍ ഗവർണർക്ക് പരാതി

Jaihind Webdesk
Sunday, June 6, 2021

തിരുവനന്തപുരം : ആർ.ബാലകൃഷ്ണപിള്ളയുടെ സ്മാരകനിർമാണത്തിനായി ബജറ്റിൽ രണ്ടുകോടി രൂപ അനുവദിച്ചതിനെതിരെ ഗവർണർക്ക് പരാതി. ബജറ്റ് നിർദ്ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അഡ്വ. കോശി ജേക്കബ്ബാണ് പരാതി നല്‍കിയത്.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിച്ച രാഷ്ട്രീയ നേതാവിന് സ്മാരകം പണിയാന്‍ തുക അനുവദിച്ചത് സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ നിന്ദ്യമായ നടപടിയാണെന്നും നിർദ്ദേശം പിന്‍വലിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും  പരാതിയില്‍ ആവശ്യപ്പെടുന്നു.