സംസ്ഥാനത്ത് 3 കൊവിഡ് മരണം കൂടി

Jaihind News Bureau
Wednesday, July 22, 2020

 

സംസ്ഥാനത്ത് 3 കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടും കാസര്‍ഗോഡുമാണ് കൊവിഡ് മരണം.  കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. തുടർന്ന് സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോയ (57) മരിച്ചു. അണങ്കൂർ പച്ചക്കാട് സ്വദേശി ഖൈറുന്നിസ (48) ആണ് കാസർഗോഡ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സയിലായിരുന്നു. പുലർച്ചെ 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.