കോവിഡ് 19 : മലപ്പുറത്ത് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു; ഉംറ തീർത്ഥാടനം കഴിഞ്ഞെത്തിയവരാണ് ഇരുവരും വിലക്ക് ലംഘിച്ച് സ്വലാത്ത് നടത്തിയ

Jaihind News Bureau
Tuesday, March 17, 2020

കോവിഡ് 19 ഭീഷണി നിലനിൽക്കെ മലപ്പുറത്ത് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉംറ തീർത്ഥാടകരായ ജിദ്ദയിൽ നിന്നെത്തിയ രണ്ടു സ്ത്രീകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. അതേസമയം, ഉംറ തീർത്ഥാടനം കഴിഞ്ഞെത്തിയവർക്ക് വിലക്ക് ലംഘിച്ച് സ്വലാത്ത് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. പുതുപൊന്നാനി തർബിയത്തുൽ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്.

മാർച്ച് ഒമ്പതിന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യയുടെ എ.എൽ 960 നമ്പർ വിമാനത്തിലെത്തിയ വണ്ടൂർ വാണിയമ്പലം സ്വദേശിക്കും, മാർച്ച് 12ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യയുടെ എ.എൽ 964 നമ്പർ വിമാനത്തിലെത്തിയ അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിക്കുമാണ് വൈറസ് ബാധയേറ്റത്.

രാവിലെ 7.30 ന് എയർ ഇന്ത്യ എ.എൽ 960 നമ്പർ വിമാനത്തിൽ ജിദ്ദയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ഇവിടെ സ്വീകരിക്കാനെത്തിയ 10 അംഗ സംഘത്തോടൊപ്പം ഓട്ടോ ക്യാബിൽ രാവിലെ 10.45 ഓടെ ഷാപ്പിൽ കുന്നിൽ ബന്ധുവീട്ടിലെത്തി 12 ന് മാട്ടക്കുളം ബന്ധു വീട്ടിലുമെത്തി. 12.30 ഓടെ ശാന്തിനഗറിലെ ബന്ധു വീടും സന്ദർശിച്ചു. തുടർന്ന് വണ്ടൂർ വാണിയമ്പലം ഉള്ള സ്വന്തം വീട്ടിൽ എത്തി.ശേഷം പതിമൂന്നാം തീയതി രാവിലെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്തത്. മാർച്ച് 12ന് രാവിലെ 7.30ന് എയർ ഇന്ത്യ എ.എൽ 964 വിമാനത്തിലാണ് അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും 40 പേർക്കൊപ്പം ബെൻസി ട്രാവൽസ് ബസിൽ യാത്ര ചെയ്ത്. ഉച്ചയ്ക്ക് 2:30ന് – ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി.

തുടർന്ന് നാല് മണിയോടെ സ്വന്തം കാറിൽ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂർ ഉള്ള സ്വന്തം വീട്ടിലേക്ക് പോയി. കോവിഡ് 19 ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മാർച്ച് 13ന് ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണം തുടരുകയുമാണ്. ഇവർ യാത്ര ചെയ്ത വിമാനത്തിൽ യാത്ര ചെയ്തവരും,ഇവരുമായി അടുത്ത് ഇടപഴകിയവരും 28 ദിവസം ഹോം ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണമുള്ള പക്ഷം കൺട്രോൾ റൂമിൽ ബന്ധപ്പെടേണ്ടതാണന്നും ജില്ലാ കലക്ടർ അറിയിച്ചു.

https://youtu.be/npLXxyvPfMM