പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് അവസാനിക്കും

Jaihind News Bureau
Wednesday, February 12, 2020

Kerala-Niyama-sabha

പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് അവസാനിക്കും. ബജറ്റിൻമേൽ നടന്ന പൊതുചർച്ചക്ക് ധനമന്ത്രി തോമസ് ഐസക് ഇന്ന് മറുപടി നൽകും. തിരുവനന്തപുരം ജില്ലയെ ബജറ്റിൽ അവഗണിച്ചുവെന്നതടക്കമുള്ള വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ധനമന്ത്രി ഇന്ന് മറുപടി പറയുന്നത്. ഇന്ന് സഭ അവസാനിപ്പിച്ച് സമ്പൂർണ്ണ ബജറ്റ് പാസ്സാക്കാൻ വേണ്ടി അടുത്ത മാസം ആദ്യം സഭ വീണ്ടും സമ്മേളിക്കാനാണ് ആലോചന.