മദ്രാസ് ഹൈക്കോടതി അയോഗ്യരെന്ന് വിധിച്ച തമിഴ്നാട്ടിലെ 18 എംഎൽഎമാർ സുപ്രീംകോടതിയെ സമീപിക്കും. ഉപതെരഞ്ഞെടുപ്പ് വന്നാൽ നേരിടാന്‍ സജ്ജമാണെന്നും നിയമപോരാട്ടം തുടരുമെന്നും മാണ് എംഎൽഎമാരുടെ തീരുമാനം. ടിടിവി ദിനകരന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്.
മുഖ്യമന്ത്രിയ്ക്കെതിരെ നിവേദനം നൽകിയതിന് സ്പീക്കർ അയോഗ്യരാക്കിയ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ്നാട്ടിലെ 18 എംഎൽഎമാർ തീരുമാനിച്ചു. അമ്മ മക്കൾ കഴകം പ്രസിഡന്റ് ടിടിവി ദിനകരന്റെ നേതൃത്വത്തിൽ നടന്ന യോഗത്തില്‍ തീരുമാനിച്ചു. ഇതിനിടെ ഉപതെരഞ്ഞെടുപ്പ് വന്നാൽ നേരിടാൻ തയ്യാറാണെന്നും എംഎൽഎമാർ പ്രതികരിച്ചു.
നേരത്തെ സമാനമായ രീതിയിൽ കർണാടകയിലെ യെദ്യൂരപ്പ സർക്കാരിന്റെ എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരി വച്ചിരുന്നുവെങ്കിലും സുപ്രീംകോടതി വിധി എംഎൽഎമാർക്ക് അനുകൂലമായി എന്നതാണ് ഇവരുടെ വാദത്തിന് ബലമേകുന്നത്. നിയമത്തിന്റെ പഴുതുകളുപയോഗിച്ച് വീണ്ടും മത്സരിക്കുന്നതിൽ നിന്ന് തങ്ങളെ വിലക്കാനുള്ള സാധ്യതയും കൂടി മുന്നില്‍ കണ്ടാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ എംൽഎഎമാർ തീരുമാനിച്ചത്.