രാജമലയില്‍ മരണം 17 ആയി; തിരച്ചില്‍ ഉടന്‍ പുനഃരാരംഭിക്കും

Jaihind News Bureau
Saturday, August 8, 2020

 

ഇടുക്കി: മൂന്നാര്‍ പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ മരണം 17 ആയി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ച തിരച്ചില്‍ ഉടന്‍ പുനരാരംഭിക്കും. കൂടുതല്‍ വിദഗ്ധരുടേയും യന്ത്രങ്ങളുടെ സഹായത്തോടെയുമാണ് തിരച്ചില്‍ തുടരുക. നാല് ലയങ്ങളിലായി കഴിഞ്ഞിരുന്ന 83 പേരാണ് ആകെ അപകടത്തില്‍പ്പെട്ടത്. 54 പേരെ ഇനി കണ്ടെത്താനുണ്ട്. ദുരന്തനിവാരണസേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്.