രാജ്യത്ത് വിവിധ വാഹനാപകടങ്ങളിലായി 16 അതിഥി തൊഴിലാളികൾ മരിച്ചു

രാജ്യത്ത് വിവിധ വാഹനാപകടങ്ങളിലായി 16 അതിഥി തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിൽ നാലും, ഉത്തർപ്രദേശിൽ മൂന്നും ബീഹാറിൽ 9 പേരുമാണ് മരിച്ചത്.

മഹാരാഷ്ട്രയിൽ നിന്ന് ജാർഖണ്ഡിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് ട്രക്കിലിടിച്ചാണ് നാല് പേർ മരിച്ചത്. പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഝാൻസി-മിർസാപൂർ ഹൈവേയിലൂടെ തൊഴിലാളികളുമായി പോയ വാഹനമാണ് ഉത്തർപ്രദേശിൽ അപകടത്തിൽ പെട്ടത്. 12 പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 17 പേർ വാഹനത്തിൽ ഉണ്ടായിരുന്നു.

ബീഹാറിൽ ബസും ലോറിയും കൂട്ടിയിടിച്ച് 9 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Covid 19Migrant WorkersAccidentcorona
Comments (0)
Add Comment