കൊല്ലത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ 158 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്ലം: വിവിധ പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. കൊല്ലത്ത് സിപിഎം വിട്ട് 150 പേര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും ആയിരുന്നവര്‍ ഉള്‍പ്പെടെ 158 പേരാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്.

കഴുതുരുട്ടിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം മുന്‍‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിപിഎം വിട്ടെത്തിയവരെ കോണ്‍ഗ്രസ് പതാകയും ഷാളും നല്‍കി രമേശ് ചെന്നിത്തല കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം മനോജ് വിക്രമൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ബിനീഷ് വിജയൻ എന്നിവരുള്‍പ്പെടെ 158 പേരാണ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നത്.

ഡിസിസി പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ്, കെപിസിസി നിര്‍വാഹക സമിതിയംഗം പുനലൂര്‍ മധു, കെപിസിസി മുന്‍ വൈസ് പ്രസിഡന്‍റ് ഭാരതീപുരം ശശി, കോണ്‍ഗ്രസ് ആര്യങ്കാവ് മണ്ഡലം പ്രസിഡന്‍റ് ബിനു ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Comments (0)
Add Comment