കോഴിക്കോട് എലത്തൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു 15 പേർക്ക് പരുക്ക്

 

കോഴിക്കോട്: എലത്തൂർ സ്വകാര്യ ബസ് മറിഞ്ഞു 15 പേർക്ക് പരുക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെ ഹിന്ദുസ്ഥാൻ പെട്രോളിയതിന് സമീപമാണ് സംഭവം. വടകരയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബില്‍സാജ് ബസും കൊയിലാണ്ടിയ്ക്ക് പോകുന്ന ട്രിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം . രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തുണ്ട്. മെഡിക്കൽ കോളേജിൽ ഇരുപത്തിമൂന്ന് പേര് എത്തിയിട്ടുണ്ട് ആരും തന്നെ അത്യാസന്ന നിലയിൽ അല്ല.

Comments (0)
Add Comment