കുടിശിക 143 കോടി, ശസ്ത്രക്രിയ ഉപകരണങ്ങളില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ മുടങ്ങി

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ. ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും അപര്യാപ്തത മൂലം കഴിഞ്ഞദിവസം 13 ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകളാണ് മുടങ്ങിയത്.

143 കോടി രൂപ കുടിശിക വരുത്തിയതോടെ വിതരണ കമ്പനികൾ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം നിർത്തിയതോടെയാണ് പ്രതിസന്ധി ഉയർന്നത്. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിലും പരിമിതമായ ശസ്ത്രക്രിയ ഉപകരണങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിസന്ധി രൂക്ഷമാകും.

Comments (0)
Add Comment