സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു ; 9 പേർ കാസർഗോഡ് ജില്ലയില്‍

Jaihind News Bureau
Monday, April 6, 2020


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കാസർഗോഡ് 9 പേർക്കും, മലപ്പുറത്ത് 2 പേർക്കും, കൊല്ലത്തും പത്തനംതിട്ടയിലും ഓരോ ആൾക്കും വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ഇതുവരെ സംസ്ഥാനത്ത് 327 പേർക്ക് രോഗം സ്ഥിരീകരിച്ചു. 266 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 1,52,804 പേരാണ് നിരീക്ഷണത്തിലുള്ളത്. 895 പേർ ആശുപത്രികളിലും 1,52,009 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് രോഗവ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഓരോ പരിശോധനാ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു.
teevandi enkile ennodu para