മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം ; 13 രോഗികള്‍ മരിച്ചു

 

മുംബൈ : മഹാരാഷ്ട്ര വസായിലെ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. വിജയ് വല്ലഭ് ആശുപത്രി ഐസിയുവിലുണ്ടായിരുന്ന 13 രോഗികള്‍ മരിച്ചു. രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Comments (0)
Add Comment