വിഷു ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 12 കോടി

 

തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 12 കോടി രൂപയാണ് ഇക്കുറി സമ്മാനത്തുക. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് . ഒരു കോടി വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്ന രണ്ടാം സമ്മാനവും എല്ലാ പരമ്പരകൾക്കും 10 ലക്ഷം വീതം നല്‍കുന്ന മൂന്നാം സമ്മാനവും അഞ്ചു ലക്ഷം വീതം നൽകുന്ന നാലാം സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില. ലോട്ടറി വകുപ്പ് വിപണിയിൽ ഇറക്കിയ 36 ലക്ഷം ടിക്കറ്റുകളിൽ ബഹുഭൂരിപക്ഷവും വിറ്റു പോയിരുന്നു. 250 രൂപ ടിക്കറ്റ് വിലയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്‍റെ പ്രകാശനവും ഇന്ന് നടക്കും.

Comments (0)
Add Comment