കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ എട്ടും ഇന്ത്യക്കാര്‍, ആകെ എണ്ണം 266 ആയി ഉയര്‍ന്നു

കുവൈത്ത് : കുവൈത്തില്‍ തിങ്കളാഴ്ച ( മാര്‍ച്ച് 30 ) 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 266 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഞായറാഴ്ച, ഒമ്പത് ഇന്ത്യക്കാര്‍ അടക്കം 20 പേര്‍ക്കുകൂടി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

Comments (0)
Add Comment