ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം, അനുശോചനം രേഖപ്പെടുത്തി രാഹുല്‍ഗാന്ധി

Jaihind News Bureau
Sunday, September 15, 2019

അമരാവതി: ആന്ധാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 11 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ദേവി പട്ടണത്തിലെ കച്ചലൂരു ഗ്രാമത്തിനടുത്ത് വച്ചാണ് സംഭവം. ബോട്ടില്‍ 60 ഓളം പേരുണ്ടായിരുന്നു. ടൂറിസം മിനിസ്റ്റര്‍ ശ്രീനിവാസ റാവു പറയുന്നത് ബോട്ടില്‍ കുറഞ്ഞത് 60 പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ്. പുന്നാമി ടൂറിസം ഏജന്‍സിയുടേതാണ് ബോട്ട്. അതേസമയം, 24 പേരെ രക്ഷപ്പെടുത്തിയെന്നും 30 ലധികം പേരെ കണ്ടെത്താനുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അപകടവാര്‍ത്തയറിഞ്ഞ രാഹുല്‍ഗാന്ധി എം.പി അനുശോചനം രേഖപ്പെടുത്തി. കാണാതായവരെ ഉടനെ കണ്ടെത്തുന്നതിനും സുരക്ഷിതരാക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും. മരിച്ചവരുടെ ഉറ്റവരോട് തന്റെ അനുശോചനം അറിയിക്കുന്നതായും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
ഗോദാവരി നദിക്ക് സമീപത്തുള്ള പാപികൊണ്ടലു മല കാണാനായി പോയ വിനോദ സഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.