മുംബൈയില്‍ കെട്ടിട സമുച്ചയം തകർന്നുവീണ് 11 മരണം ; നിരവധി പേർക്ക് പരിക്ക്

മുംബൈ : മലാഡില്‍ ഇരുനിലകെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ എട്ടുപേർ കുട്ടികളാണ്. പതിനഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Comments (0)
Add Comment