തൊഴില്‍ വീസ കിട്ടാന്‍ പണം വാങ്ങി രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ചു ; കുവൈത്തില്‍ 10 പ്രവാസികള്‍ക്ക് തടവുശിക്ഷ

കുവൈത്തില്‍ പണം വാങ്ങി രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച കേസില്‍, എട്ടു പ്രവാസികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. പ്രതികളില്‍ ഓരോരുത്തരും 10 വര്‍ഷം വീതം ശിക്ഷ അനുഭവിക്കണമെന്ന് കുവൈത്ത് കോടതി വിധിച്ചു. കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു.

മെഡിക്കല്‍ ഫിറ്റ്നസ് ഇല്ലാത്ത, പകര്‍ച്ചവ്യാധികള്‍ ബാധിച്ച പ്രവാസികളുടെ രക്തപരിശോധനാ ഫലത്തിന്, പണം വാങ്ങി കൃത്രിമം നടത്തിയതിനാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രാജ്യത്തെ റെസിഡന്‍റ് പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ ഇത്തരത്തില്‍ കൃത്രിമം കാണിച്ചത്. അതേസമയം, ഇന്ത്യക്കാരും ഈജിപ്ത് സ്വദേശികളുമാണ് കേസിലെ പ്രതികളെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Comments (0)
Add Comment