10 ശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

Jaihind Webdesk
Monday, January 7, 2019

ന്യൂദല്‍ഹി: മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ഭരണഘടന ഭേദകതി കൊണ്ടുവരും. തിങ്കളാഴ്ച്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
എട്ട് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും.