മാനന്തവാടിയില്‍ കാട്ടാന ചവിട്ടിക്കൊന്ന യുവാവിന്‍റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; മക്കളുടെ വിദ്യാഭ്യാസച്ചിലവും ഭാര്യക്ക് സ്ഥിര ജോലിയും നല്‍കും

മാനന്തവാടി : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന യുവാവിന്‍റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നല്‍കും. മക്കളുടെ വിദ്യാഭ്യാസച്ചിലവും അജീഷിന്‍റെ ഭാര്യക്ക് സ്ഥിര ജോലിയും നല്‍കും. കളക്ടർ ഉറപ്പ് നൽകിയതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം. തുടർന്ന് പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും.

ഇന്ന് മയക്കുവെടിവെക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ആനയെ മയക്കുവെടി വെക്കാൻ ഉത്തരവിറക്കിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റേതായിരുന്നു ഉത്തരവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവ്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഇന്ന് രാവിലെയാണ് വീടിന്‍റെ മതില്‍ പൊളിച്ചെത്തിയ കാട്ടാന യുവാവിനെ ചവിട്ടി കൊലപ്പെടുത്തിയത്. ചാലിഗദ്ധ പനച്ചിയിൽ ട്രാക്ടർ ഡ്രൈവറായ അജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റേഡിയോ കോളർ ഘടിപ്പിച്ച മോഴ ആനയാണ് ആക്രമിച്ചത്. തുടർന്ന് മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Comments (0)
Add Comment