യു.എ.ഇയില്‍ ഒരു മരണം കൂടി :53 പേര്‍ക്ക് രോഗം , ഇതില്‍ 31 പേരും ഇന്ത്യക്കാര്‍ ; ആകെ രോഗികള്‍ 664 ആയി

ദുബായ് : യു.എ.ഇയില്‍ ഒരാള്‍ കൂടി കോവിഡ് രോഗം ബാധിച്ച് മരിച്ചു. 67 വയസുള്ള ഏഷ്യന്‍ പൗരനാണ് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ ആറായി. ഇന്ന് 31 ഇന്ത്യക്കാരടക്കം 53 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ആകെ രോഗികളുടെ എണ്ണം യുഎഇയില്‍ 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Comments (0)
Add Comment