സെര്‍ബിയയെ തകര്‍ത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍

എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെർബിയയെ തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ.
പ്രീക്വാർട്ടറിൽ ബ്രസീൽ മെക്‌സിക്കോയെ നേരിടും.

തുടക്കം മുതല്‍ തന്നെ ബ്രസീലിനായിരുന്നു കളത്തില്‍ ആധിപത്യം. മരണപ്പോരാട്ടത്തില്‍ സെര്‍ബിയയും ഒട്ടും മോശമാക്കിയില്ല. എന്നാല്‍ കളിയുടെ 36-ാം മിനിറ്റില്‍ ബ്രസീല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൌലീഞ്ഞോയുടെ ഗോള്‍. ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കിയപ്പോള്‍ ബ്രസീല്‍ ടീമിനും ആരാധകര്‍ക്കും ഒരു ഗോളിന് മുന്നിലെത്തിയ ആവേശം.

ആവേശം നിറഞ്ഞ ആദ്യ പകുതിയില്‍ പന്ത് കൈവശം വെക്കാന്‍ ബ്രസീലിന്‍റെ ശ്രമം. മറുവശത്ത് കാര്യമായ നീക്കങ്ങള്‍ സാധിക്കാതെ സെര്‍ബിയയും. ആദ്യപകുതി പിന്നിട്ടപ്പോള്‍ ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍.

രണ്ടാം പകുതിയില്‍ കളി മാറി. ബ്രസീലിനെ വിറപ്പിക്കുന്ന സെര്‍ബിയയെയാണ് രണ്ടാം പകുതിയില്‍ കളത്തില്‍ കണ്ടത്. കൂട്ടത്തോടെയുള്ള ആക്രമണങ്ങളോടെ സെര്‍ബിയ ഇരച്ചുകയറുന്ന കാഴ്ച. ബ്രസീലിന്‍റെ പ്രതിരോധ ഭിത്തിയില്‍ വിള്ളല്‍ വീഴ്ത്തി സെര്‍ബിയ ഗ്രൌണ്ട് നിറഞ്ഞു.

തുടര്‍ന്ന് ബ്രസീല്‍ നിരയില്‍ പൌലീഞ്ഞോയെ മാറ്റി ഫെര്‍ണാണ്ടിഞ്ഞോയെ കളത്തിലിറക്കുന്നു. സെര്‍ബിയയുടെ പ്രത്യാക്രമണത്തിന്‍റെ മുനയൊടിച്ച് 68-ാം മിനിറ്റില്‍ തിയാഗോ സില്‍വയുടെ ഹെഡര്‍ സെര്‍ബീരിയന്‍ വലയില്‍. നെയ്മറുടെ പാസില്‍ തിയാഗോ സില്‍വയുടെ ബുള്ളറ്റ് ഹെഡര്‍ ഇടിച്ചിറങ്ങിയത് സൈബീരിയന്‍ സ്വപ്നങ്ങളുടെ മേലേക്ക് കൂടിയായിരുന്നു. ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നില്‍.

മത്സരത്തിന്‍റെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ബ്രസീലിന്‍റെ ജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ മെക്സിക്കോയാണ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന്‍റെ എതിരാളികള്‍.

 

fifa world cup footballBrazilserbia
Comments (0)
Add Comment