തൃശൂര്‍ ദിവാന്‍ജിമൂല പാസ്‌പോര്‍ട്ട് ഓഫിസിന് സമീപത്ത് ഇന്നലെ രാത്രിയുണ്ടായ സംഘട്ടനത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് കുത്തേറ്റു. അക്രമിക്കും പരുക്ക് ഉണ്ട്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനത്തിനിടെയാണ് കൊലപാതകം. രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.