ശബരിമലയില്‍ സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; രമേശ് ചെന്നിത്തല

ആലപ്പുഴ : ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാത്തത് ജനങ്ങളെ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും കേരളത്തിന്‍റെ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചു. ശബരിമലയിൽ പഴയ നിലപാട് അദ്ദേഹം തുടരുന്നു. സർക്കാർ സത്യവാങ്മൂലം പിൻവലിച്ച് യുവതീപ്രവേശനം വിലക്കുന്ന സത്യവാങ്മൂലം നൽകുമോ? ചെയ്ത തെറ്റിൽ മാപ്പ് പറയുമോ? യുവതി പ്രവേശനത്തില്‍ പാർട്ടിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും യുവതി പ്രവേശനം സമത്വത്തിന്‍റെ ഭാഗമാണെന്നുമുള്ള നിലപാടാണ് സീതാറാം യെച്ചൂരിയുടേത്. ഇതേ നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്കുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഇത്ര പിടിപ്പുകേട്ട മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ അഴിമതി ഒന്നും താന്‍ അറിയുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. തന്‍റെ ഓഫീസ് പോലും ഭരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളം ഭരിക്കും. ധാർഷ്ട്യവും ധിക്കാരവും അഹങ്കാരവുമാണ് അദ്ദേഹത്തിന്‍റെ മുഖമുദ്ര. കള്ളത്തരങ്ങൾ പുറത്തു വരുമെന്ന പേടിയാണ് മുഖ്യമന്ത്രിക്ക്. ശതകോടീശ്വരൻ മാർക്ക് വേണ്ടിയുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചു.

Comments (0)
Add Comment